ചാവക്കാട്: വീട്ടുമുറ്റത്തെ മരത്തിൽനിന്ന് വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അകലാട് മുഹിയിദ്ദീൻ പള്ളിക്ക് പടിഞ്ഞാറ് പള്ളത്ത് അബൂബക്കറിന്റെ മകൻ സിഫാനാണ് (ഒമ്പത്) മരിച്ചത്. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ശീമക്കൊന്ന മരത്തിൽ കയറിയ സിഫാൻ വീഴുകയായിരുന്നു. തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ബുധനാഴ്ച പുലർച്ചയാണ് മരണം. മമ്മിയൂർ എൽ.എഫ് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഫീറയാണ് മാതാവ്. സഹോദരങ്ങൾ: ശഹസ, സംബ്രീൻ, അഫ്വാൻ.