തിരുവനന്തപുരം: കൈതമുക്ക് തേങ്ങാപ്പുര ലെയിൻ ‘മിഥില’യിൽ ജി. അനിൽകുമാർ (65) നിര്യാതനായി. ജലസേചന വകുപ്പിൽ ചീഫ് എൻജിനീയറായിരുന്നു. കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ.ജെ. ലതയാണ് (പി.വി.സി, ജയിൻ യൂനിവേഴ്സിറ്റി, കൊച്ചി) ഭാര്യ. മക്കൾ: പാർവതി നായർ, ഗോപികൃഷ്ണൻ. മരുമക്കൾ: മുരളി മോഹൻ, മീനാക്ഷി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.