തൃപ്രയാർ: നാട്ടിക ബീച്ച് മഞ്ചറമ്പത്ത് ശിവൻ (70) നിര്യാതനായി. പൊതു, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. നാട്ടികയിൽ ജനത പാർട്ടിയും പിന്നീട് ജനതാദളും പടുത്തുയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ജനതാദൾ, യുവജനത എന്നിവയുടെ നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, സംഘടന യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, കേരള യുക്തിവാദി സംഘം ജില്ല സെക്രട്ടറി, ലോക് താന്ത്രിക് ജനതാദൾ ജില്ല എക്സിക്യൂട്ടിവ് അംഗം, നാട്ടിക സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: ലാവണ്യ (അധ്യാപിക, ദുബൈ), ശരണ്യ, സംഗീത് (അബൂദബി). മരുമക്കൾ: സുധീർ (ദുബൈ), പ്രകാശൻ, ദേവിക.