ചെറുതുരുത്തി: പള്ളം പള്ളിക്കൽ നായാട്ടുവളപ്പിൽ അബ്ദുൽ ഖാദറിന്റെ മകൻ സൈതലവി (30) നിര്യാതനായി. സുപ്രഭാതം ദിനപത്രം തൃശൂർ യൂനിറ്റ് പ്രസ് സൂപ്പർവൈസറും കൊടുങ്ങല്ലൂർ ഏരിയ കലക്ഷൻ എക്സിക്യൂട്ടിവുമാണ്. ബുധനാഴ്ച ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ സുലൈഖ. ഭാര്യ: തസ്ലിമ. മകൾ: ഇസ്സ ഫാത്തിമ. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, ഹഫ്സത്ത്.