ഒല്ലൂര്‍: ബൈക്കും ബസും കുട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ബാങ്ക് മാനേജര്‍ മരിച്ചു. ചിയ്യാരം ഗലീലിക്ക് സമീപം താമസിക്കുന്ന മണവാളന് വീട്ടില്‍ വിന്‍സന്റ് (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒല്ലൂര്‍ ഇ.എസ്.ഐക്ക് സമീപമായിരുന്നു അപകടം. വിന്‍സന്റ് ഓടിച്ച ബൈക്കും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ഒല്ലൂരിലെ ആക്ടസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നിട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിച്ചു. ധനലക്ഷ്മി ബാങ്ക് റിട്ട. മാനേജറാണ്. ഭാര്യ: മീന (റിട്ട. അധ്യാപിക). മക്കള്‍: സന്ദീപ് (കാനറ ബാങ്ക്), സാന്ദ്ര (ജര്‍മനി). മരുമക്കള്‍: ഹരിത (ഫെഡറല്‍ ബാങ്ക് തൃശൂര്‍), ദിലീപ് (ജര്‍മനി). സംസ്കാരം ഞായറാഴ്ച 11ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.