എരുമപ്പെട്ടി: ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാത്രമംഗലം തോന്നല്ലൂര്‍ കുന്നത്തേരി വീട്ടില്‍ വിനോദിന്റെ മകന് വിനീഷാണ് (25) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വെള്ളറക്കാട് ആദൂർ റോഡ് ജങ്ഷനു സമീപം സംസ്ഥാന പാതയിലായിരുന്നു അപകടം. വിനീഷും സഹോദരന് വിജിത്തും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: പ്രീത. മറ്റു സഹോദരങ്ങള്‍: വിബിന, വിസ്മയ, വിവേക്. സംസ്കാരം ശനിയാഴ്ച.