ചാവക്കാട്: ദേശീയ പാതയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഒരുമനയൂർ കിണറിന് സമീപം പരേതനായ മാമദ് ഹാജിയുടെ മകൻ പുതിയവീട്ടിൽ അലവിയാണ് (85) മരിച്ചത്. കഴിഞ്ഞ 19ന് വൈകീട്ട് ആറോടെ കിണറിന് സമീപമായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം. ഭാര്യ: സുലൈഖ. മക്കൾ: ഷമീർ, സജി. മരുമക്കൾ: ഷാഹിദ, ഫസ്ലിയ.