പെരുമ്പിലാവ്: പെരുമ്പിലാവിൽ സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രിക ചികിത്സക്കിടെ മരിച്ചു. എടപ്പാളിലെ ട്രാഫിക് ഹോം ഗാർഡ് ഒതളൂർ തെക്കേപ്പാട്ട് പുത്തൻവീട്ടിൽ ചന്ദ്രന്റെ ഭാര്യ സതീദേവിയാണ് (45) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പട്ടാമ്പി റോഡിലായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് പാലക്കാട്ടേക്ക് പോയിരുന്ന ബസാണ് സതീദേവിയെ ഇടിച്ചത്. പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സതീദേവി വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. കുന്നംകുളം പൊലീസ് നടപടികൾ സ്വീകരിച്ചു. മക്കൾ: സ്നേഹ, സച്ചിൻ.