കാട്ടൂർ: ഒന്നര വയസ്സുള്ള കുഞ്ഞ് കുളിമുറിയിൽ വെച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്റെയും സിസിയുടെയും മകൾ എൽസ മരിയ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. ജോർജിന് ഒരേ പ്രായത്തിലുള്ള മൂന്നു മക്കൾ ആണ് ഉള്ളത്. ഇതിലെ ഏക പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റ് വെള്ളത്തിൽ കണ്ടെത്തിയത്. ഈ സമയം അതുവഴി വന്ന കാട്ടൂർ സി.ഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആന്റണി ജോർജ്, പോൾ ജോർജ്.