പടിഞ്ഞാറ്റുംമുറി: തോട്ടേക്കാട് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ കാവിൽകുത്തിലെ വാളകുണ്ടിൽ അബ്ദുറഹ്മാൻ മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: കിഴക്കേപറമ്പൻ ഫാത്തിമ (ഒതുക്കുങ്ങൽ). മക്കൾ: വി.കെ. മുനീർറഹ്മാൻ (പട്ടികജാതി വികസന ഓഫിസർ കൊണ്ടോട്ടി ബ്ലോക്ക്), ഫളുലുൽ അൻവർ (കിങ്ങിണിഫാൻസി, പടിഞ്ഞാറ്റുമ്മുറി), ബുഷ്റ. മരുമക്കൾ: അയ്യൂബ് (വെസ്റ്റ് കോഡൂർ, ദോഹ), സി.എച്ച്. ഷെറിൻ (സബ് ട്രഷറി പെരിന്തൽമണ്ണ), ഫെബിന (പുല്ലോട്ട്). സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ മാസ്റ്റർ, മറിയുമ്മ, ആയിശ, സൈനബ, റുഖിയ, പരേതരായ മുഹമ്മദ് മൗലവി, മൊയ്തീൻ മാസ്റ്റർ.