പട്ടർനടക്കാവ്: വലിയപറപ്പൂർ സ്വദേശിയും ആതവനാട് താമസക്കാരനുമായ ചോലക്കൽ അബ്ദു മുസ്ലിയാർ (66) നിര്യാതനായി. വലിയ പറപ്പൂർ മഹല്ല് ജുമാമസ്ജിദിൽ ഏറെക്കാലം മുഅദ്ദിനായും നമ്പിയാംകുന്ന്, കൈത്തക്കര മദ്റസകളിൽ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഉണ്ണീമ. മക്കൾ: മുഹമ്മദ്, ശിഹാബുദ്ദീൻ, റംഷീദ്, റുഖിയ, മൈമൂന. മരുമക്കൾ: ലത്തീഫ് (ബീരാൻചിറ), ആബിദ് (മാണിയങ്കാട് ), റംല (ആതവനാട്), ഷാഹിറാബി(കരേക്കാട്), അൻസില (ആതവനാട് ).