വഴിക്കടവ്: മണിമൂളിയിലെ മുൻ റേഷൻ വ്യാപാരി കറുകയിൽ കെ.ജെ. ജോസഫ് (ബേബിച്ചൻ -74) നിര്യാതനായി. വഴിക്കടവ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആണ്. ഭാര്യ: മറിയാമ്മ നിരവത്തുകണ്ടത്തിൽ. മക്കൾ: റീന, റിനി, തോമസ്, ഷിബു. മരുമക്കൾ: സിമി കണ്ണാടൻ, ഷിജി ആവനൂർ, ഡയാന കൊടിമരത്തുമൂട്ടിൽ, അനു പുതുപ്പള്ളിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.45ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.