കോട്ടക്കൽ: കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കനെ കടലുണ്ടി പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി. എടരിക്കോട് പുതുപ്പറമ്പ് സ്വദേശി കുളങ്ങര ഷൗക്കത്താണ് (56) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൃഷിയിടത്തിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണമാരംഭിച്ചു. സമീപത്തെ നിരീക്ഷണ കാമറകളിൽ ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കോട്ടക്കൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മുച്ചറാണി കടവിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് വിഷക്കുപ്പിയും പൊലീസിന് ലഭിച്ചു. കോട്ടക്കൽ എസ്.ഐ.കെ.എസ്. പ്രിയൻ ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ആസ്യ. മക്കൾ: ശിഹാബ്, റംല, സൗദാബി, ആമിന, സാദിഖ്. മരുമക്കൾ: ഇബ്രാഹിം, ശിഹാബ്, ഷാഫി.