കോഴിക്കോട്: ചേലക്കര പുലാക്കോട് മഠത്തിലെ പരേതനായ സി.എസ്. വൈദ്യനാഥന്റെ (റിട്ട. മാനേജർ, ഡൺലപ്) ഭാര്യ ലക്ഷ്മി വൈദ്യനാഥൻ (77) നിര്യാതയായി. പട്ടേരി സിറ്റി സ്കേപ് അപ്പാർട്മെന്റിൽ താമസക്കാരിയായിരുന്നു. മക്കൾ: ശ്രീരാം (ബാരിട്ടൻ ഫാർമ, കോഴിക്കോട്), ശ്രീകൃഷ്ണൻ (സി.എഫ്.ഒ, ആസ്ട്രേലിയ). മരുമക്കൾ: ചന്ദ്ര (ഗവ. അച്യുതൻസ് ഗേൾസ് ഹൈസ്കൂൾ), മിനി (ആസ്ട്രേലിയ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തളി ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.