കരുവന്നൂർ: കാപ് ഇന്ത്യ ഗ്രൂപ്പ് പ്രസിഡന്റും കരുവന്നൂർ കടുങ്ങാട്ടുപറമ്പിൽ പരേതനായ വീരാവു ഹാജിയുടെ മകനുമായ കെ.വി. യൂസുഫലി (82) നിര്യാതനായി. കാപ് ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ പരേതനായ കെ.വി. മുഹമ്മദ് സക്കീറിന്റെ ജ്യേഷ്ഠസഹോദരനാണ്. കരുവന്നൂർ ദാറുസ്സലാം ചാരിറ്റബിൾ ട്രസ്റ്റിന്റെയും കരുവന്നൂർ മുസ്ലിം എജുക്കേഷൻ ട്രസ്റ്റിന്റെയും ചെയർമാനായിരുന്നു. എട്ടുമുന മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റാണ്. ഭാര്യമാർ: സഫിയ, റസിയ. മക്കൾ: അർഷാദ് അലി (ബിസിനസ്), ഫരീദ, അൽത്താഫ് അലി, ഫാത്തിമ, അമീർ അലി, ആഖിബ് അലി, പരേതരായ അൽതാഫ്, ഫസീല. മരുമക്കൾ: ഷൈനി, മായിൻ അലി. മറ്റു സഹോദരങ്ങൾ: കെ.വി. അഷ്റഫ് ഹുസൈൻ (ബംഗളൂരു), താഹിറ, സ്വാബിറ, പരേതരായ അബ്ദുൽ അസീസ്, അഫ്സാബി. കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.