കൊടുങ്ങല്ലൂർ: ഹരിപ്പാട് പരപ്പനാട്ട് രാജവംശത്തിലെ ഇളയ തമ്പുരാൻ അനന്തപുരം കൊട്ടാരത്തിൽ ആർ. രാമവർമ (കൊച്ചപ്പൻ -91) എറണാകുളത്തെ മകളുടെ വസതിയിൽ നിര്യാതനായി. ഏജീസ് ഓഫിസ് റിട്ട. ഓഡിറ്റ് ഓഫിസറാണ്. ഭാര്യ: കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്തെ പരേതയായ അമ്മുക്കുട്ടി വർമ. മക്കൾ: രാജലക്ഷ്മി (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), ജയലക്ഷ്മി. മരുമക്കൾ: എൻ. ഉണ്ണികൃഷ്ണവർമ (റിട്ട. അസി. വൈസ് പ്രസിഡൻറ് ഫെഡറൽ ബാങ്ക്), ജയരാജ് (റിട്ട. സീനിയർ മാനേജർ, എസ്.ബി.ടി).