ആമ്പല്ലൂർ: തലോർ പാറയിൽ പരേതനായ അരവിന്ദാക്ഷന്റെ മകൻ അനൂപ് (35) നിര്യാതനായി. സി.പി.എം പാലിയക്കര ലോക്കൽ കമ്മിറ്റി അംഗം, കെ.എം.എസ്.ആർ.എ ഒല്ലൂർ ഏരിയ പ്രസിഡന്റ്, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു മേഖല പ്രസിഡന്റ്, യൂത്ത് സ്റ്റാർ ക്ലബ് രക്ഷാധികാരി, യുവജനക്ഷേമ ബോർഡ് നെന്മണിക്കര പഞ്ചായത്ത് കോ ഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മാതാവ്: രമ. ഭാര്യ: അമൃത. മക്കൾ: ആദ്യ, അക്ഷ.