തിരുവനന്തപുരം: ആറ്റുകാൽ ചെക്കാലവിളാകം വീട്ടിൽ (ടി.സി 22/814, ARA 27) എൻ. സോമൻ നായർ (83) നിര്യാതനായി. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് അംഗവും ബാലരാമപുരം സ്പിന്നിങ് മില്ലിലെ മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: പരേതയായ ഓമനയമ്മ (റിട്ട. അധ്യാപിക). മകൾ: രാധിക (പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ്, ഐരാണിക്കുളം, തൃശൂർ). മരുമകൻ: സുരേഷ് കുമാർ (അഡീഷനൽ സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.