പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് ജൂബിലി ജങ്ഷനിലെ പുനാംപറമ്പിൽ മുഹമ്മദ് കുഞ്ഞു (68) നിര്യാതനായി. കിടക്ക ബിസിനസായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. ഭാര്യമാർ: സൈനബ (വള്ളൂർക്കാവ്, കൊല്ലം) പരേതയായ സഫിയ, മുബീന (താഴെക്കോട്).
മക്കൾ: നൗഷാദ്, നിസാം, നിസ, ഷാഹുൽ ഹമീദ്, ഷാനവാസ്. മരുമക്കൾ: റജുല (കൊല്ലം), ഷമീന (കായംകുളം), ഇസ്മയിൽ, മുംതാസ് (ഇരുവരും കൊല്ലം) റിസ്വാന (അമ്പലപ്പുഴ). മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ജൂബിലി ജങ്ഷനിലെ നിസ്കാര പള്ളിയിൽ.