തിരൂർ: കോട്ടയം പാലാ ഇടമറ്റം സ്വദേശി ഒഴൂർ പ്രയാഗ് വീട്ടിൽ താമസിക്കുന്ന കുറ്റിയാനിക്കൽ ഗോപാലകൃഷ്ണൻ മാസ്റ്റർ (74) നിര്യാതനായി. ദീർഘകാലം അയ്യായ എ.എം.യു.പി സ്കൂൾ അധ്യാപകനായിരുന്നു.
ദേശീയ അധ്യാപക പരിഷത്ത് മുൻ സംസ്ഥാന അധ്യക്ഷൻ, ബി.ജെ.പി താനൂർ മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. വിദ്യാനികേതൻ ജില്ല ജോയന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വസുമതി.
മക്കൾ: ബിനിത (അധ്യാപിക, എ.എം.യു.പി സ്കൂൾ, അയ്യായ) ബിനോദ് (മാനേജർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, കോഴിക്കോട്). മരുമക്കൾ: എ.വി. സീന, ജയറാം. സംസ്കാരം തിങ്കളാഴ്ച രാവിലെ 12ന് ഒഴൂർ വീട്ടുവളപ്പിൽ.