മാത്തോട്ടം: മാത്തോട്ടത്തെ പലചരക്ക് വ്യാപാരിയായിരുന്ന കാട്ടുപറമ്പത്ത് ഗിരീഷ് കുമാർ (61) നിര്യാതനായി. മാത്തോട്ടം വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ട്രഷററായിരുന്നു. പിതാവ്: പരേതനായ കാട്ടുപറമ്പത്ത് ഗോപാലൻ. മാതാവ്: പരേതയായ കാട്ടുപറമ്പത്ത് ലീല. ഭാര്യ: അജിത കുമാരി. മക്കൾ: അനഘ (കേപ് ജമിനി, ബംഗളൂരു), ആരതി (എൻജിനീയറിങ് വിദ്യാർഥിനി).സഹോദരങ്ങൾ: കാട്ടുപറമ്പത്ത് വിജയൻ (മിൽമ ബൂത്ത്, മാത്തോട്ടം), പ്രമീള. സഞ്ചയനം ബുധനാഴ്ച.