പുതുപ്പാടി: അടിവാരത്തെ ആദ്യകാല വ്യാപാരിയും മഹല്ല് കാരണവരും അൻസാറുൽ മുസ്ലിമീൻ പള്ളി മദ്റസ മഹല്ല് കമ്മിറ്റിയുടെ ദീർഘകാല ഭാരവാഹിയുമായ വരുവിൻ കാലയിൽ വി.കെ. അഹമ്മദ് കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: വി.കെ. ഹുസൈൻകുട്ടി (സെക്ര, കോഴിക്കോട് ജില്ല മുസ്ലിം ലീഗ്), മൂസ (ദുബൈ), അബ്ദുൽ മജീദ് (സൗദി), അഹമ്മദ് ബിച്ചി (സെക്ര. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി), അബ്ദുറഹ്മാൻ (പ്രസി., ദുബൈ കെ.എം.സി.സി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി), അബൂബക്കർ താജു (സെക്ര., തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ്), ഷരീഫ് (സെക്ര. അടിവാരം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി), പരേതനായ അബ്ദുസ്സലാം, മെഹറുന്നിസ. മരുമക്കൾ: സൗദാബി, റസീന, ശരീഫ, റംല, ഷമീറ, റസിയ നസ്ലി, നജ്മുന്നിസ ഷരീഫ് (മെംബർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത്), ആയിഷ ബുഷ്റ, മുഹമ്മദ് സമീർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതുപ്പാടി). സഹോദരങ്ങൾ: പരേതരായ പൊയിൽ നീനാൻ, അബൂബക്കർ വാടിക്കൽ.