പഴയന്നൂർ: യുവാവിനെ വീടിനുപുറത്തെ ശുചിമുറിക്ക് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീരക്കുഴി നാലുപുരക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ജയേഷാണ് (36) മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സഹോദരിയാണ് വായിലൂടെ രക്തം വന്ന നിലയിൽ ജയേഷ് വീണുകിടക്കുന്നത് കണ്ടത്. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ അവിവാഹിതനാണ്. അമ്മ: ജയന്തി. സഹോദരങ്ങൾ: രതീഷ്, വനജ, ശ്രീജ, സ്നേഹ.