കണ്ണാടിക്കൽ: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കണ്ണാടിക്കൽ കടപ്പമണ്ണിൽതാഴം അഷ്ഫാഖിന്റെ മകൻ അൻഫാസാണ് (23) മരിച്ചത്. കഴിഞ്ഞ ദിവസം താമരശ്ശേരിയിലായിരുന്നു അപകടം. മാതാവ്: റിസല. സഹോദരങ്ങൾ: അർഷാദ്, ഫാത്തിമ നിഹാല.