നന്മണ്ട: മേളത്തിനിടെ വാദ്യകലാകാരൻ ഏരത്ത്കണ്ടി മോഹനൻ (66) കുഴഞ്ഞുവീണ് മരിച്ചു. കൂടത്തുംപൊയിൽ ഷാരിയേക്കൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.കെ ബ്രദേഴ്സിലെ മുതിർന്ന അംഗമായ മോഹനന് ജില്ലക്കകത്തും പുറത്തും ഏറെ ശിഷ്യരുണ്ട്. പുതിയാപ്പ ഭഗവതിക്ഷേത്രം, കിളിയനംകണ്ടി ഭഗവതി ക്ഷേത്രം അടക്കം ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലെ കഴകസ്ഥാനിയായിരുന്നു. ഭാര്യ: സുജാത (ചാത്തമംഗലം). മക്കൾ: വൈഷ്ണവ്, വൈശാഖ്. സഹോദരങ്ങൾ: ഷൺമുഖദാസ്, ഗീത, മിനി, അരുൺദാസ്, ദേവൻ.