തൃപ്രയാർ: വലപ്പാട് കസ്തൂർബ കേന്ദ്രത്തിനു സമീപം പുതിയ വീട്ടിൽ അബ്ബാസിന്റെ ഭാര്യ ഷഹലയെ (23) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടിൽ കുട്ടികളായ നൂഹ (നാല്), നഹല (രണ്ട്), എട്ടു മാസം പ്രായമുള്ള ആദം ഹനീഫ എന്നിവർ മാത്രമാണുണ്ടായിരുന്നത്.
വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ച ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. വലപ്പാട് ചാലുകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.