കോഡൂര്‍: വലിയാട് സ്വദേശി അല്ലക്കാട്ട് ഖാലിദ് (61) നിര്യാതനായി. ജീവകാരുണ്യ പ്രവര്ത്തകൻ, കുവൈത്ത് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം, ജി.സി.സി കെ.എം.സി.സി വലിയാട് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം ലീഗ് വാര്‍ഡ് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. പിതാവ്: പരേതനായ അല്ലക്കാട്ട് മൊയ്തീന് ഹാജി. ഭാര്യ: ഫാത്തിമ. മക്കള്‍: നാസര്‍, ജസീറ, നിസാര്‍, നിസാം. മരുമക്കള്‍: റിയാസ്, ഹാജറ.