തൃക്കലങ്ങോട്: കാരക്കുന്ന് ജങ്ഷനിലെ നെല്ലിപ്പറമ്പൻ അലവിയുടെ ഭാര്യ എൻ.പി. സുഹ്റാബി (52) നിര്യാതയായി. രാഷ്ട്രീയ, സാമൂഹിക, പൊതുരംഗത്ത് പ്രവർത്തിച്ചിരുന്ന ഇവർ രണ്ടുതവണ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലും ഒരുതവണ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലും മെംബറായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സിയാവുൽ ഹഖ് (കുട്ടിമാൻ), റുക്സാന, ഫർസാന. മരുമക്കൾ: നടുവിലെകളത്തിൽ ജാഫർ (മാനു -ചെരണി), ഇല്യാസ് (പട്ടിക്കാട്).