തിരുവനന്തപുരം: എരമല്ലൂർ ശ്രീവിലാസത്തിൽ (ഊരൂട്ടമ്പലം ഗോവിന്ദമംഗലം തുമ്പറ വീട് കുടുംബാംഗം) ഡോ. പി.എസ്. ശ്രീകണ്ഠൻതമ്പി (64-റിട്ട. സ്പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. വേൾഡ് കൺസൾട്ടന്റായിരുന്നു. സ്പൈസസ് ബോർഡിൽനിന്ന് വിരമിച്ചശേഷം ആഡ്രാ ഗവൺമെന്റിന്റെ ഹോർട്ടികൾചറൽ കൺസൾട്ടന്റുമായിരുന്നു. കലവൂർ ഗാന്ധി സ്മാരക കേന്ദ്രം ഡയറക്ടർ ബോർഡംഗം, തീരദേശ കർഷക ഫെഡറേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ എക്സ്പ്രസ്, ഫിനാൻഷ്യൽ എക്സ്പ്രസ് എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. എസ്.ബി. ശ്യാമള (റിട്ട. പ്രിൻസിപ്പൽ എൻ.എസ്.എസ് കോളജ്). മകൻ: ശ്രീതമ്പി (ദുബൈ). മരുമകൾ: അഞ്ജന. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.