താനൂർ: പരിയാപുരം ഗണപതിയംകാവ് സ്വദേശിയും കോഴിക്കോട് ഈസ്റ്റ്ഹിൽ ഹരിശ്രീ വടക്കത്ത് വീട്ടിൽ താമസക്കാരനുമായ റിട്ട. ഗവ. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. വി. സുബ്രഹ്മണ്യൻ നമ്പീശൻ എന്ന വി.എസ്. നമ്പീശൻ (76) നിര്യാതനായി. ഭാര്യ: സുഭദ്ര (റിട്ട. എൽ.ഐ.സി). മക്കൾ: ശ്രീപാർവതി (തിരൂർ), ഹരിനാരായണൻ (സോഫ്റ്റ്വെയർ എൻജിനീയർ). മരുമക്കൾ: മഹേഷ് (പി.ഡബ്ല്യു.ഡി മലപ്പുറം), സിജ.