പാണ്ടിക്കാട്: കെ.എസ്.ഇ.ബി ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കൊറ്റങ്ങൽ കരിക്കോട് മധു മന്ദിരത്തിൽ ബാലകൃഷ്ണ പിള്ളയുടെ മകൻ ബി. സുരേഷ് കുമാറാണ് (50) മരിച്ചത്. പാണ്ടിക്കാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറായ സുരേഷ് കുമാർ കഴിഞ്ഞ ആഗസ്റ്റ് 22നാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. പാണ്ടിക്കാട് മേലങ്ങാടി കാഞ്ഞിരപ്പടി ബൈപാസിലെ വാടകവീട്ടിൽ അടുക്കളയിലെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്നെഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.