നന്മണ്ട: സൂപ്പി റോഡിന് സമീപം കണ്ടിയോത്ത് രാജീവൻ (65) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ കണ്ടിയോത്ത് നാരായണക്കുറുപ്പിന്റെ മകനാണ്. സി.പി.എം സൂപ്പി റോഡ് ബ്രാഞ്ച് അംഗം, പു.ക.സ നന്മണ്ട സൗത്ത് യൂനിറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കുടുംബശ്രീ ബാലസഭ ജില്ല റിസോഴ്സ് പേഴ്സനാണ്. മാതാവ്: പാർവ്വതി പള്ളിക്കര. ഭാര്യ: രുഗ്മിണി (നന്ദിനി- മെഡിക്കൽ കോളജ്, കോഴിക്കോട്). മക്കൾ: സന്ദീപ്, വൈശാഖ്. മരുമക്കൾ: പ്രീത (പത്തനംതിട്ട), സീന (പി.സി പാലം). സഹോദരങ്ങൾ: മുരളീധരൻ (ടൈലർ), സരോജിനി (തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച.