കൊടകര: കൊപ്രക്കളത്ത് വീടിന്റെ ടെറസില്‍നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ ജയന്തിയാണ് (53) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ടെറസില്‍ കയറി തേങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോല്‍ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ആതിര, അദ്വൈത. മരുമകന്: വിജീഷ്.