വടക്കാഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രദേശത്തെ പോസ്റ്റ്മാനെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളങ്ങാട് പടിഞ്ഞറേക്കര കളത്തിൽ ശ്രീകുമാറിന്റെയും പ്രഭാവതിയുടെയും മകൻ സൂരജ് കുമാറാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ വീട്ടിൽനിന്ന് കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ശനിയാഴ്ച കിണറ്റിൽ മൃതദേഹം കണ്ടത്. വടക്കാഞ്ചേരി അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. വടക്കാഞ്ചേരി പൊലീസ് നടപടി സ്വീകരിച്ചു. സൂരജ് കുമാർ അവിവാഹിതനാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്ത്.