എരുമപ്പെട്ടി: കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന തയ്യൂർ മേലേപുരയ്ക്കൽ വീട്ടിൽ അപ്പുകൻ (75) മരിച്ചു. രണ്ടാഴ്ച മുമ്പ് തയ്യൂരിൽ വെച്ചാണ് കടന്നൽക്കൂട്ടത്തിന്റെ AAആക്രമണമുണ്ടായത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചക്കാണ് മരിച്ചത്. ഭാര്യ: കോമളം. മക്കൾ: നിധീഷ്, അനീഷ്യാ, സുനീഷ്യാ, നിമിഷ്യാ. മരുമക്കൾ: സുശീലൻ, ബാബു, സുജിത, ദിബീഷ്. സംസ്കാരം പിന്നീട്.