കയ്പമംഗലം: അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങിയ കയ്പമംഗലം സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കൈപ്പോത്ത് അപ്പു ലാലുവാണ് (57) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയില്‍നിന്ന് റിയാദിലെത്തിയ അപ്പു ലാലു അർധരാത്രിയോടെ എമിഗ്രേഷന്‍ കൗണ്ടറിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ എയര്‍പോര്‍ട്ട് ആംബുലന്‍സില്‍ കിങ് അബ്ദുല്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കും. റിയാദിലെ സ്വകാര്യ കമ്പനിയില്‍ 32 വര്‍ഷമായി ഫോര്‍ക്ക് ലിഫ്റ്റ് ഓപറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലീല. മക്കള്‍: ധന്യ (അധ്യാപിക), മീനു (ഏവിയേഷന്‍ വിദ്യാര്‍ഥിനി), ഹരിലാല്‍ (റിയാദ്). മാതാവ്: സരോജിനി.