തിരുവനന്തപുരം: വെസ്റ്റ് പട്ടം പി.എം.ആർ.എ ബി-104 ദിവ്യദീപത്തിൽ വിശ്വനാഥൻ പിള്ള (76-റിട്ട. മാനേജർ ടൈപ്പിങ് പൂൾ, ഏജീസ് ഓഫിസ്) നിര്യാതനായി. മല്ലപ്പള്ളി കുളത്തൂർ കൊട്ടാപള്ളിൽ കുടുംബാംഗമാണ്. ഭാര്യ: വത്സല വിശ്വനാഥൻ (റിട്ട. സീനിയർ അക്കൗണ്ടന്റ് പോസ്റ്റൽ അക്കൗണ്ട്സ് ജി.പി.ഒ). മക്കൾ: ദീപാറാണി (സീനിയർ അസിസ്റ്റന്റ് കെ.എസ്.ഇ.ബി, പെരുമ്പാവൂർ), ദിവ്യ റാണി (സീനിയർ ക്ലർക്ക് ലാൻഡ് റവന്യൂ കമീഷണറേറ്റ് പബ്ലിക് ഓഫിസ് തിരുവനന്തപുരം). മരുമക്കൾ: കൃഷ്ണകുമാർ (സർക്കിൾ ഹെഡ് റിലയൻസ് എറണാകുളം), സുനിൽ എസ്. നായർ (കുവൈത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.