ചാലക്കുടി: തിരുവനന്തപുരത്ത് കാണാതായ ആളുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽ കണ്ടെത്തി. മലയിൻകീഴ് ശരച്ചന്ദ്ര ശ്രീകുമാറിന്റെ (46) മൃതദേഹമാണ് ചാലക്കുടിപ്പുഴയിൽ മണ്ടിക്കുന്നിനും ആറങ്ങാലിക്കടവിനും ഇടയിൽ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കരക്കെത്തിച്ചു. നാലുദിവസത്തോളം പഴക്കമുണ്ട്. കൊരട്ടി പൊലീസ് നടപടി സ്വീകരിച്ചു.