തിരുവനന്തപുരം: ജി.വി. രാജ അവാർഡ് ജേതാവ് കിളിമാനൂർ പാപ്പാല ശ്രീവത്സത്തിൽ സുരേഷ് രാജ് (59) നിര്യാതനായി. കേരള പൊലീസിൽ അസി. കമാൻഡന്റ് ആയി വിരമിച്ചു. യൂനിവേഴ്സിറ്റി തലത്തിലും ജില്ല തലത്തിലും 100 മീറ്റർ ഓട്ടത്തിലും 4x100 മീറ്റർ റിലേയിലും റെക്കോഡ് ജേതാവാണ്. ഭാര്യ: വത്സല. മക്കൾ: അരുൺരാജ് (ഫിസിയോ തെറപ്പിസ്റ്റ്, ജി.വി. രാജ സ്പോർട്സ് സ്കൂൾ), അമൽ രാജ് ( സിഫ്നെറ്റ്, കൊച്ചി). മരുമക്കൾ: ഡോ. ബ്ലെസി എളവുങ്കൾ, അഡ്വ. ജൂഹി കോനാടൻ .