വടകര: മേപ്പയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം വട്ടക്കണ്ടിയിൽ ബാലൻ (74) നിര്യാതനായി. ഇറിഗേഷൻ ഡിപ്പാർട്മെന്റ് റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയറാണ്. കെ.എസ്.എസ്.പി.യു മുൻ ജില്ല കമ്മിറ്റി അംഗം, മേപ്പയിൽ നവോദയ കലാവേദി മുൻ പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഒതയോത്ത് ശോഭ (റിട്ട. അധ്യാപിക, അടക്കാത്തെരു എസ്.ജി.എം.എസ്.ബി സ്കൂൾ). മക്കൾ: ഭൂപേഷ് (ദുബൈ), ബബിത. മരുമക്കൾ: ഷൈമ, സുരേഷ് (ഫെഡറൽ ബാങ്ക്).