പേരാമ്പ്ര: ചക്കിട്ടപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഞാവള്ളിൽ തീക്കുഴി വയലിൽ ജോസഫ് (കുഞ്ഞേപ്പ് -101) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന (കൂരാച്ചുണ്ട് മുറിഞ്ഞകല്ലേൽ കുടുംബാംഗം). മക്കൾ: മേരി, ജോസ്, അന്നക്കുട്ടി, ത്രേസ്യാമ്മ (റിട്ട. പ്രധാനാധ്യാപിക, എൻ.എസ്.എസ്. യു.പി സ്കൂൾ കൊട്ടിയൂർ), എലിസബത്ത്, തോമസ് തീക്കുഴി വയലിൽ (ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം), ലിൻസി. മരുമക്കൾ: പിയൂസ് തിരുതാളിൽ കാഞ്ഞങ്ങാട്, ശാന്തകുമാർ കൊട്ടിയൂർ, ബേബി കൂമ്പാറ, ത്രേസ്യാമ്മ പുല്ലൂരാംപാറ, ജോർജീന കോടഞ്ചേരി, പരേതരായ അപ്പച്ചൻ, രാജു. സഹോദരങ്ങൾ: കുര്യൻ പുല്ലൂരാംപാറ, സിസ്റ്റർ സോസിമ കർമലീത്താ കോൺവെൻറ് മുട്ടുചിറ പാല, പരേതരായ ചാക്കോ, ഏലിക്കുട്ടി, മറിയക്കുട്ടി, ത്രേസ്യാമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.