വെള്ളലശ്ശേരി: പുതിയാടത്തിൽ താമസിക്കുന്ന ഉള്ളാട്ട് രാഘവൻ നായർ (79) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് ഫൈബർ ഡിവിഷൻ മുൻ തൊഴിലാളിയും സി.ഐ.ടി.യു അംഗവുമായിരുന്നു. സി.പി.എം താത്തൂർ പൊയിൽ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുനിത, ഹരീഷ്, സുധീഷ്. മരുമക്കൾ: വേണുഗോപാൽ (കൊയിലാണ്ടി), ലിഷ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ (അപ്പുണ്ണി), പന്നിക്കോട്, ശകുന്തള വല്ലി (ബാംഗ്ലൂർ), സുധാകരൻ പുതുക്കുടി, രത്നകുമാരി, പരേതരായ കമലാക്ഷി അമ്മ, ദാമോദരൻ നായർ (മാവൂർ സർവിസ് ബാങ്ക് മുൻ സെക്രട്ടറി). സഞ്ചയനം വെള്ളിയാഴ്ച.