കൊടുവള്ളി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യാത്രക്കാരൻ മരിച്ചു. വാവാട് സെൻറർ മൂഴിക്കുന്നുമ്മൽ പ്രഭാകരനാണ് (46) മരിച്ചത്. ജനുവരി 31ന് രാവിലെ എട്ടരയോടെ താഴെ പടനിലത്ത് വെച്ചാണ് അപകടം. വാവാട് നിന്നും കുന്ദമംഗലത്തേക്ക് ബസിൽ കയറിയതായിരുന്നു. ബസിന്റെ വാതിൽ തുറന്ന് പ്രഭാകരൻ തെറിച്ച് റോഡിലേക്ക് വീഴുകയാണുണ്ടായത്. തലക്കു സാരമായി പരിക്കേറ്റ പ്രഭാകരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയവെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. പിതാവ്: പരേതനായ മൂഴിക്കുന്നുമ്മൽ ആഞ്ചാത്തൻ. മാതാവ്: ജാനു. ഭാര്യ: ബിജി. മക്കൾ: ആതിൽ, ആദിത്യ. സഹോദരങ്ങൾ: ശകുന്തള, ശാരദ, കൗസല്യ.