രാമപുരം: തെക്കെപ്പുറത്ത് പരേതനായ ചോഴിമംഗലത്ത് അബ്ദുസ്സമദിന്റെ മകൻ അൻഷാദ് അലി (33) നിര്യാതനായി. ദുബൈയിലും ഓമനിലും പ്രവാസിയായിട്ടുണ്ട്. ഇംഗ്ലീഷ് ബേക്കറി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലും ജോലിചെയ്തിരുന്നു. മാതാവ്: തോട്ടോളി സക്കീന (വറ്റലൂർ). ഭാര്യ: കോന്തോത്ത് നൂറ ഫാത്തിമ (വറ്റലൂർ). മകൾ: ഫാത്തിമ ഇനായ. സഹോദരങ്ങൾ: അനസ്, സഹീറ, സനില ഷെറിൻ.