പാണ്ടിക്കാട്: സൊസൈറ്റിയിൽ പാൽ കൊടുത്ത് മടങ്ങുന്നതിനിടെ മധ്യവയസ്ക ട്രെയിൻ തട്ടി മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റ് കുഴിയൻകുത്തിലെ പരേതനായ ആനപ്പട്ടത്ത് മുഹമ്മദിന്റെ ഭാര്യ മറിയുമ്മ (ഇണ്ണിമാൾ - 63) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ ഈസ്റ്റ് ചെമ്പ്രശ്ശേരി വട്ടുണ്ടയിലാണ് അപകടം. അങ്ങാടിപ്പുറത്തു നിന്ന് നിലമ്പൂരിലേക്ക് വന്ന ഗുഡ്സ് എൻജിനാണ് തട്ടിയത്. ട്രാക്കിനു സമീപം രക്തം വാർന്ന് വീണു കിടന്നിരുന്ന ഇവരെ അതുവഴി വന്ന മരംവെട്ടു തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകീട്ട് 5.30ഓടെ ചെമ്പ്രശ്ശേരി ഈസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മകൾ: റിൻഷിബ. മരുമകൻ: അബ്ദുൽ കരീം (ആനപ്പട്ടത്ത്).