ഇരിമ്പിളിയം: വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിമ്പിളിയം കുളിരാംകുഴിയിൽ തങ്കപ്പൻ (74) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് പുഴയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സരോജിനി. മക്കൾ: ഉണ്ണികൃഷ്ണൻ, നിഷ, സുനിൽകുമാർ. മരുമക്കൾ: അനിൽ കുമാർ, സുമേഘ.