ഓമശ്ശേരി: പെരുമ്പൊയിൽ പി.പി. അബ്ദുറഹിമാൻ മാസ്റ്റർ (76) നിര്യാതനായി. കുറ്റിച്ചിറ, വെളിമണ്ണ, വെണ്ണക്കോട് ജി.എൽ.പി സ്കൂളുകളിൽ അധ്യാപകനായിരുന്നു. ജമാഅത്തെ ഇസ്ലാമി ഓമശ്ശേരി ഏരിയ പ്രസിഡൻറായും അൻവാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി അംഗമായും മദ്റസ അധ്യാപകനായും മലയോര മേഖലയിലെ വിവിധ പള്ളികളിൽ ഖതീബായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ പെരുമ്പൊയിൽ മുഹമ്മദ് ഹാജിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ: കുഞ്ഞാമിന പൂളപ്പൊയിൽ. മക്കൾ: സാജിത, ഫരീദ, പി.പി. ഉബൈദ്, പരേതയായ ആബിദ. മരുമക്കൾ: ഹക്കീം ചേന്ദമംഗല്ലൂർ, നജാത്തുല്ല കൊടുവള്ളി, ലുഖ്മാൻ ചേളന്നൂർ, റംഷിദ തൃക്കളയൂർ. സഹോദരങ്ങൾ: ഒ.പി. അബ്ദുസ്സലാം മൗലവി, പി.പി. കോയാമു, സൈനബ പുത്തൂർ, പി.പി. അബു, റുഖിയ്യ, സാബിറ തറോതാഴത്ത്, ആമിനക്കുട്ടി, പാത്തുട്ടി കരുവമ്പൊയിൽ, സുലൈഖ കൊടുവള്ളി, ജമീല കാരമൂല, മർഹൂം ഫാത്തിമ.