പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ മെമ്പർ മേലെ പൂപ്പലത്തെ അഷ്റഫ് മാലിക് (57) നിര്യാതനായി. പെരിന്തൽമണ്ണ പ്രസിഡന്റ്സ് ക്ലബ്, പൂപ്പലം യൂത്ത് ക്ലബ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ കണ്ണൻതൊടി അബൂബക്കർ ഹാജി (റിട്ടയേർഡ് ചീഫ് ഫൈനാൻസ് ഓഫിസർ, ഇന്ത്യൻ ഹോർട്ടി കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്,ഡൽഹി). മാതാവ്: പരേതയായ കോണിക്കുഴിയിൽ ഫാത്തിമ (താഴെ അരിപ്ര).
ഭാര്യ: ഹഫ്സത്ത് (രാമപുരം കരുവള്ളിപ്പാത്തിക്കൽ). മക്കൾ: ഐമൻ മാലിക്, യമീന മാലിക് (ഖത്തർ), അഷ്ഫാഖ് മാലിക്. മരുമക്കൾ: ഷിബ്ന ലത്തീഫ് മാടാമ്പാറ (നാട്ടുകൽ 53), സി.എൻ.കെ. സുഫൈദ് നാദാപുരം (ഖത്തർ).
മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് മാനത്ത്മംഗലം ജുമാ മസ്ജിദിൽ.