കാടാമ്പുഴ: കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം പി. കൃഷ്ണൻ നായർ (84) നിര്യാതനായി. മാറാക്കര എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം ദീർഘകാലം മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.ഭാര്യ: വസന്ത കുമാരി (ഡയറക്ടർ കോട്ടക്കൽ അർബൻ ബാങ്ക്). മക്കൾ: ജയൻ (ചെറുപറമ്പ് ജി.എൽ.പി സ്കൂൾ), ജിഷ (ഗവ. ഹൈസ്കൂൾ ആതവനാട്), ജീജ (എ.എൽ.പി സ്കൂൾ കാടാമ്പുഴ). മരുമക്കൾ: അധ്യാപകരായ ഗോപീകൃഷ്ണൻ വളാഞ്ചേരി, മനോജ് എടപ്പാൾ, ബിന്ദു പുറത്തൂർ. സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.