നെടുമങ്ങാട്: തൊളിക്കോട് ഷീലാ മൻസിലിൽ മുൻ പത്തനംതിട്ട ജില്ല സപ്ലൈ ഓഫിസർ ഇ. അബ്ദുൽ സലാം (83) നിര്യാതനായി. മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ടി.എച്ച്. മുസ്തഫയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: സഫിയാ ബീവി. മക്കൾ: ഷീലാ ബീഗം (റിട്ട. പ്രഥമാധ്യാപിക, ഗവ. ഹൈസ്കൂൾ, വക്കം), ഷറഫുദ്ദീൻ (എൻജിനീയർ, ദൂരദർശൻ കേന്ദ്രം, ഊട്ടി), നൂർജിഹാൻ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, പോരുവഴി), നസീറാ ബീഗം (അധ്യാപിക, ഗവ. എൽ.പി.എസ്, ഭരതന്നൂർ), നദീറാബീഗം (അധ്യാപിക, ഗവ. എൽ.പി.എസ്, പ്രാക്കുളം). മരുമക്കൾ: എ.എം. ഷെരീഫ് (വൈസ് പ്രിൻസിപ്പൽ, അബൂദബി മോഡൽ സ്കൂൾ), ജസീന (ജൂനിയർ സൂപ്രണ്ട്, സ്റ്റേറ്റ് എൽ.ഐ.സി), എസ്.എ. സെയ്ഫ് (മെംബർ, കേരള പബ്ലിക് സർവിസ്, കമീഷൻ), എ.ആർ. ബഷീർ (സീനിയർ സൂപ്രണ്ട്, ജില്ല സപ്ലൈ ഓഫിസ്, കൊല്ലം) നസീം (എൻജിനീയർ, കെ.എസ്.ഇ.ബി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തൊളിക്കോട് തേവൻപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.